കോഴിക്കോട്: പ്രമുഖ കവിയും ഗാനരചയിതാവും ഫാറൂഖ് കോളജ് മലയാള വിഭാഗം മുൻ അധ്യാപകനുമായ വിദ്വാൻ ടി.സി മമ്മി(1918-1957) യുടെ പേരിൽ ഏർപ്പെടുത്തിയ സാഹിത്യപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. 2023, 2024, 2025 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കോളജ്, യൂനിവേഴ്സിറ്റി തലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ രചിച്ച കവിതാ സമാഹാരത്തിനാണ് അവാർഡ് നൽകുന്നത്.10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം.
കവിതാ സമാഹാരത്തിന്റെ മൂന്ന് കോപ്പികൾ അപേക്ഷയോടൊപ്പം 2025 ജൂലായ് 25നകം താഴെ കൊടുത്ത വിലാസത്തിൽ അയക്കേണ്ടതാണ്.
വകുപ്പദ്ധ്യക്ഷൻ, മലയാള വിഭാഗം, ഫാറൂഖ് കോളജ്, ഫാറൂഖ് കോളജ് -പി.ഒ, കോഴിക്കോട്-673632, ഫോൺ:7907634894
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.