വിചാരണ

മ​റ​വി​കൊ​ണ്ട് മു​റി​വേ​റ്റ ഓ​ർ​മ​ക​ൾ...

ജീ​വി​ത​ത്തി​ന്റെ കൈ​യെ​ഴു​ത്തു

ക​ട​ലാ​സു പു​സ്ത​ക​ത്തി​ൽ,

പ​കു​തി​യും ചി​ത​ലെ​ടു​ത്തു.

അ​ഴി​ഞ്ഞൊ​രു​ട​ൽ

എ​ങ്കി​ലും മു​റി​വാ​യ​ക​ളാ​ർ​ദ്രം.

ദു​ർ​ഗ്ര​ഹ​മാം ലി​പി​യി​ലൊ​രു-

പൗ​ര​ത്വ പ​ത്രി​ക

അ​ടു​ത്ത താ​ളു​ക​ളി​ലേ​ക്കു

ര​ക്ത​വ​ർ​ണം പ​ട​ർ​ത്തു​ന്നു.

ന​മ്മു​ടെ അ​ർ​ഥ​മി​ല്ലാ​ത്ത

ഭൂ​പ​ടം​പോ​ലെ ചി​ല സൂ​ച​ന​ക​ൾ മാ​ത്രം

അ​വ​ശേ​ഷി​പ്പി​ച്ച്

യ​ഥാ​ർ​ഥ അ​തി​രു​ക​ൾ

രേ​ഖ​പ്പെ​ടു​ത്താ​തെ

അ​ധി​നി​വേ​ശ​ത്തി​ന്റെ കാ​ലാ​ൾ​പ്പ​ട പോ​ലെ

ചി​ല ക​റു​ത്ത രേ​ഖ​ക​ൾ മാ​ത്രം.

അ​ദൃ​ശ്യ വ​ർ​ണ​ത്തി​ൽ...

നീ ​എ​ന്നെ ഒ​റ്റി മു​ന്നി​ൽ വ​ന്നു​നി​ൽ​ക്കും

അ​ക്ക​ൽ​ദാ​മ​യി​ൽ എ​ന്റെ വേ​രു​ക​ൾ തി​ര​യും.

ഫ​ലം ഭു​ജി​ച്ചു പു​റ​ത്താ​ക​പ്പെ​ട്ട​വ​ർ,

തി​രി​ച്ചു പോ​ക്കി​ന്റെ ത​ട​വ് പാ​ള​ങ്ങ​ൾ.

നെ​ഞ്ചി​ലെ, വെ​ടി​യു​ണ്ട​യു​ടെ പ​ഴു​തു​ക​ൾ മ​റ​ച്ചു,

തു​ട​ലി​ലു​ള്ള- അ​തി​ർ​ത്തി ഗാ​ന്ധി​യോ​ട്

ഗാ​ന്ധി പ​റ​യും:

‘‘ഓ​ർ​മ​ക​ൾ മു​റി​വേ​റ്റി​രി​ക്കു​ന്നു, മ​റ​വി​കൊ​ണ്ട്.’’

വ​ട്ട​ക്ക​ണ്ണ​ട​യു​ടെ മു​ക​ളി​ൽ, നെ​റ്റി​യി​ൽ,

വ​ല​തു കൈ​വെ​ള്ള​കൊ​ണ്ട്

ര​ക്ത​സൂ​ര്യ​നെ മ​റ​ച്ച്

അ​വ്യ​ക്ത​മാ​യ ത​ട​വു​കാ​ര​ന്റെ

മു​ഖം ഓ​ർ​മ​യി​ൽ തി​ര​ഞ്ഞു,

വി​ങ്ങും ക​ര​ൾ തു​പ്പി

ഗാ​ന്ധി ആ​ൾ​ക്കൂ​ട്ട​ത്തി​ൽ മ​റ​യും.

Tags:    
News Summary - vicharana-poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:34 GMT