Posted On
date_range Updated On
date_range സൂര്യൻ -കവിത
എന്തിനു ഞാൻ, ഉദിക്കുന്നു
എന്തിന്നസ്തമിക്കുന്നു...
നിെൻറ വികൃതികൾ കാണുവാൻ
വേണ്ടിയോ?
സുന്ദരിയായ ഭൂമിയെ
എന്തിനു നീ മുറിവേൽപ്പിക്കുന്നു?
പിഞ്ചു ബാല്യങ്ങളെ പോലും
പിച്ചി ചീന്തുന്ന
നിനക്ക്
എന്തിനു ഞാൻ വെളിച്ചം പകരണം?
ക്ഷമയുടെ ഏറ്റവുമടിയിലെ
അതിരിൽ
ഒരുനാൾ
ഞാൻ കണ്ണടക്കും
സർവനാശത്തിെൻറ
കൂരിരുട്ടിൽ
നിെൻറ ക്രൗര്യം
താണ്ഡവമാടുന്നതെങ്ങനെ?
ബി.ഇ.എം യു.പി. സ്കൂൾ, കൊയിലാണ്ടി ആറാം ക്ലാസ് വിദ്യാർഥിനിയാണ് വൈഗ ശിവപ്രസാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.