ടി.പി. രാജീവൻ
Posted On
date_range Updated On
date_range 'ഒരു കാലത്ത് 'വ്വോ' എന്ന് പറഞ്ഞ നാവു കൊണ്ടു തന്നെ 'ഛെ' എന്നു പറയുന്നതും കേൾക്കേണ്ടിവരും'
കോഴിക്കോട്: കവിയായി നിലനിൽക്കാൻ കോളമെഴുതുന്നതു പോലെ എല്ലാ ആഴ്ചയും കവിത എഴുതണമെന്നില്ല എന്ന് വിമർശനവുമായി സാഹിത്യകാരൻ ടി.പി. രാജീവൻ. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
'കവിയായി നിലനിൽക്കാൻ കോളമെഴുതുന്നതു പോലെ എല്ലാ ആഴ്ചയും കവിത എഴുതണമെന്നില്ല എന്ന് മലയാളത്തിലെ പ്രശസ്ത കവികളോട് അവരുടെ അരുമകളായ പത്രാധിപന്മാരും നിരൂപകരും പറയാൻ മടിക്കുമെങ്കിലും,
കാശു കൊടുത്തു കവിത വായിക്കുന്ന വായനക്കാർ ഇനി അതു പറയേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ഒരു കാലത്ത് "വ്വോ" എന്ന് പറഞ്ഞ നാവു കൊണ്ടു തന്നെ "ഛെ" എന്നു പറയുന്നതും അവർ കേൾക്കേണ്ടി വരും. കവികൾക്ക് ഈ അപഹാസ്യത തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അവരുടെ മക്കൾ അതു പറഞ്ഞു മനസ്സിലാക്കിക്കുന്നതാണ് ഉചിതം' -'ടി.പി. രാജീവൻ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.