ലക്ഷ്യമില്ലാത്ത
അഭയാർഥി പ്രവാഹത്തിലും
ഏതൊരു പ്രതീക്ഷയിലാകും
ആ കൊച്ചു പെൺകുട്ടി
പൊടിപിടിച്ച കൈയിൽ
ഒരു പൂച്ചെടി കരുതിയിട്ടുണ്ടാവുക!
ദൈവം
ചില നേരങ്ങളിൽ
കുഞ്ഞുങ്ങളോട്
നേരിട്ട് സംസാരിക്കുന്നുണ്ടാകും.
അകനിറവേകി പുഞ്ചിരിക്കുന്നുണ്ടാകും.
അവരുടെ നിഷ്കളങ്കമാം കൈകളിൽ
കാലത്തിന് കരിക്കാനാകാത്ത
പൂച്ചെടികൾ നൽകുന്നുണ്ടാകും.
അന്നേരമവർ
മേലോട്ട് നോക്കും.
അതിരുകളില്ലാത്ത ആകാശമവർക്ക്
ജീവിതം കൊടുക്കും.
മണ്ണിലേക്ക് ചേർന്ന കളിക്കൂട്ടുകാർ
വിണ്ണിലൂടെ പറന്നുല്ലസിക്കുന്നത്
അവർ കാണും.
ഒന്നും മിണ്ടാനാകാതെ
ആകാശത്തേക്ക് തന്നെയവർ
നോക്കിനിൽക്കും.
കാരണം
ഭൂമിയിലെ കാഴ്ചകളിൽ നിറയെ
മരണം മാത്രമാണല്ലോ.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.