മംഗലാട്ട് രാഘവൻ നിര്യാതനായി

തലശ്ശേരി: മയ്യഴി വിമോചനസമരനേതാവും കവിയും പത്രപ്രവർത്തകനുമായിരുന്ന മംഗലാട്ട് രാഘവൻ (101) നിര്യാതനായി. അച്ഛൻ: മംഗലാട്ട് ചന്തു. അമ്മ: കുഞ്ഞിപ്പുരയിൽ മാധവി. തലശ്ശേരി ചേറ്റംകുന്ന് സ്വദേശിയാണ്. സോഷ്യലിസ്റ്റ് നേതാവായിരുന്ന ഇദ്ദേഹം മയ്യഴി സ്വതന്ത്രമായതിനു ശേഷം മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയൽ സ്റ്റാഫായി പ്രവർത്തിച്ചു.

ഔദ്യോഗിക ജീവിതത്തിൽ നിന്ന് പിരിഞ്ഞതിനു ശേഷം സാഹിത്യരചനയിൽ സജീവമായി. ഫ്രഞ്ച് കവിതകൾ, ഫ്രഞ്ച് പ്രണയകവിതകൾ, വിക്റ്റർ ഹ്യൂഗൊയുടെ കവിതകൾ എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ. ഫ്രഞ്ച് കവിതൾ എന്ന വിവർത്തനഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

പരേതയായ കെ.വി.ശാന്തയാണ് ഭാര്യ. മക്കൾ: ദിലീപ്, രാജീവ്, ശ്രീലത, പരേതനായ പ്രദീപൻ.

News Summary - Mangalattu raghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.