കെ.യു.ഡബ്ല്യു.ജെ സ്വദേശാഭിമാനി നാടുകടത്തല്‍ വാര്‍ഷികദിനം ആചരിച്ചു

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വദേശാഭിമാനിയുടെ 112 –ാം നാടുകടത്തല്‍ വാര്‍ഷികദിനാചരണം സംഘടിപ്പിച്ചു. പാളയത്തെ സ്വദേശാഭിമാനി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും നടത്തി.

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്ത് ജി.ആര്‍ ഇന്ദുഗോപന്‍ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സാനു ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനുപമ ജി.നായര്‍, ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖാസിം, വി.കെ അനുശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - KUWJ observed Swadeshabhimani Deportation Anniversary Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:02 GMT