ഒറ്റക്ക് പൊരുതി നിന്ന ആക്ടിവിസ്റ്റും കലാകാരനുമായ കെ.പി ശശി

കോഴിക്കോട് : ആക്ടിവിസ്റ്റും കലാകാരാനുമായ കെ.പി ശശി കേരളത്തിന്റെ ഭൂപടത്തിൽ അടയാളപ്പെടുത്തിയത് വേറിട്ടൊരു രാഷ്ടീയ കാഴ്ചയാണ്. അത് സമൂഹത്തിന് നേരെ ഉയർത്തിയ ചോദ്യങ്ങൾ നിരവധിയാണ്. ജനാധിപത്യ സമൂഹത്തിലം നീതിനിഷേധത്തിന്റെ കാഴ്ചകളാണ് ശശി പറയാൻ ശ്രമിച്ചത്. അത് ഭരണകൂട ക്രൂരതക്കെതിരായ തീഷ്ണ സ്വരമായിരുന്നു. ഇരകളുടെ രാഷ്ട്രീയമായിരുന്നു അതിൻെറ കാതൽ.

കേരളത്തെ സംബന്ധിച്ചടുത്തോളം ശശി ആക്ടിവിസ്റ്റായിരുന്നു. എഴുപതുകളില്‍ ഒരു പാര്‍ട്ടിയോടും ബന്ധമില്ലാത്ത ഇടത് വിദ്യാര്‍ഥി ഗ്രൂപ്പുകളില്‍ സജീവമായി. ഡല്‍ഹിയില്‍ താമസിക്കുന്ന കാലത്താണ് സമരങ്ങളിൽ സജീവമായി പങ്കെടുത്തു തുടങ്ങിയത്. അതിന്റെ പേരില്‍ പലപ്പോഴും ജയിലുകളില്‍ കിടന്നു. എണ്‍പതുകളുടെ തുടക്കംവരെ ജീവിക്കാന്‍ വേണ്ടി പീപ്പിള്‍ ഡയ്‌ലി, സെക്കുലര്‍ ഡെമോക്രസി തുടങ്ങിയ പത്രങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരച്ചു. 1981വരെ കാർട്ടൂൺ രചനയിലായിരുന്നു. മുംബൈയിൽ ഫ്രീപ്രസ് മാഗസിനിൽ വരക്കുന്ന കാലത്താണ് ആനന്ദ് പട്‌വർധന്റെയും തപന്‍ ബോസിന്റെയും ഡോക്യുമെന്ററികള്‍ കാണുന്നത്. ഡോക്യുമെ ന്ററി സിനിമകളിലൂടെ ജനകീയ സമരങ്ങളുടെ തലം വ്യാപിപ്പിക്കുകയാണ് ശശി ചെയ്തത്.

പട് വർധൻ ഉയർത്തിയത് വലിയ പ്രതിരോധപ്രവര്‍ത്തനമാണ്. ആ ഡോക്യു മെന്ററികൾ സമരങ്ങളെക്കുറിച്ചുള്ള പുതിയ അറിവ് നൽകി. അങ്ങനെയാണ് റസിസ്റ്റന്‍സ് ഫിലിമിലേക്ക് വരുന്നത്. അതോടെ സഞ്ചാരത്തിന് പുതുവഴി തേടിതുടങ്ങി.

1982ൽ ഒരു ഡോക്യുമെന്ററി സിനിമ നിർമിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെക്കുറിച്ചായിരുന്നു സിനിമ. പിന്നീട് നർമദാ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാലി റഫ്യൂസസ് ടു ഡൈ എന്ന് മറ്റൊരു ഡോക്യുമെ ന്ററി നിർമിച്ചു. അത് അന്തർദേശീയ തലത്തിൽ പ്രദർശിപ്പിച്ചു.

സംസ്ഥാനത്ത് ഏറെ വിവാദമായ മഅ്ദ്നിയുടെ കാഴ്ച ഒരു പ്രതീകമായി. മഅ്ദ്നിക്കുവേണ്ടി ഒരു പ്രസ്താവന തയാറാക്കാനാണ് ശശി രംഗത്തുവന്നത്. ഇതേക്കുറിച്ചു നടന്ന ചര്‍ച്ചക്കിടയിലാണ് മഅ്ദ്നിയെക്കുറിച്ച് ഫാബ്രിക്കേറ്റഡ് എന്ന ഡോക്യുമെന്ററി നിർമിക്കാന്‍ തീരുമാനിച്ചത്. മഅ്ദനി പൊതുസമൂഹത്തില്‍ നിന്നൊഴിവാക്കാന്‍ അജണ്ട ഉണ്ടാക്കിയത് ആര്‍.എസ്.എസാണെന്ന് ശശി തിരിച്ചറിഞ്ഞു. മഅ്ദനിക്ക് ആയിരക്കണക്കിനാള്‍ക്കാരെ പിടിച്ചിരുത്താന്‍ കഴിഞ്ഞു. ഈയാള്‍ക്കൂട്ടമായിരിക്കാം ആര്‍.എസ്.എസിനെ ഭയപ്പെടുത്തിയതെന്നായിരുന്നു ശശിയുടെ വിലയിരുത്തൽ.

ഉമാഭാരതി, പ്രവീണ്‍ തൊഗാഡിയമാര്‍ നടത്തുന്ന തീവ്ര പ്രസ്താവനകള്‍ ഇവിടെ ആരും കാണുന്നില്ലെയെന്നായിരുന്നു ശശിയുടെ ചോദ്യം. എല്ലാ പാര്‍ട്ടിക്കാരും ഒരുതരത്തില്‍ മഅ്ദനി ജയിലില്‍ കിടക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് ശശി കുറിച്ചു. ഇത്തരത്തില്‍ ആയിരക്കണക്കിന് കുറ്റാരോപിതര്‍ നമ്മുടെ ജയിലുകളിലുണ്ടെന്ന് ശശി തുറന്നടിച്ചു.

Tags:    
News Summary - KP Sasi, an activist and artist who fought alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:02 GMT