പി.എൻ. ഗോപീകൃഷ്ണൻ

പി.എൻ. ഗോപീകൃഷ്ണന് കെ. ബാലകൃഷ്ണൻ നമ്പ്യാർ പുരസ്കാരം

തൃ​ക്ക​രി​പ്പൂ​ർ: ഭാ​ഷാ​ധ്യാ​പ​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ കെ. ​ബാ​ല​കൃ​ഷ്ണ​ൻ ന​മ്പ്യാ​രു​ടെ സ്മ​ര​ണ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹി​ത്യ​പു​ര​സ്കാ​ര​ത്തി​ന് പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​നെ തിര​ഞ്ഞെ​ടു​ത്ത​താ​യി സം​ഘാ​ട​ക​സ​മി​തി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ‘ക​വി​ത മാം​സ​ഭോ​ജി​യാ​ണ്’ എ​ന്ന ക​വി​താ​സ​മാ​ഹാ​ര​മാ​ണ് പു​ര​സ്കാ​രം നേ​ടി​യ​ത്. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡ്.

സി.​വി. ബാ​ല​കൃ​ഷ്ണ​ൻ ചെ​യ​ർ​മാ​നും പ്ര​ഫ.​എ.​എം. ശ്രീ​ധ​ര​ൻ, ഡോ.​ എ.​സി. ശ്രീ​ഹ​രി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ക​മ്മി​റ്റി​യാ​ണ് കൃ​തി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഈ ​മാ​സം 22ന് ​വൈ​കീ​ട്ട് നാ​ലി​ന് മാ​ണി​യാ​ട്ട് വി​ജ്ഞാ​ന​ദാ​യി​നി വാ​യ​ന​ശാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പുരസ്കാരം വി​ത​ര​ണം ചെ​യ്യും.

കെ. ​ബാ​ല​കൃ​ഷ്ണ​ൻ ന​മ്പ്യാ​രു​ടെ ലേ​ഖ​ന സ​മാ​ഹാ​ര​മാ​യ ‘നാ​ട്ടി​ൽ ഒ​രാ​ൾ’ എ​ന്ന പു​സ്ത​ക​ത്തി​ന്റെ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും. നോ​വ​ലി​സ്റ്റ് സി.​വി. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​ന​വും പു​സ്ത​ക പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഇ.​പി. രാ​ജ​ഗോ​പാ​ല​ൻ, എം.​വി. കോ​മ​ൻ ന​മ്പ്യാ​ർ, കെ. ​മോ​ഹ​ന​ൻ, രാ​ഘ​വ​ൻ മാ​ണി​യാ​ട്ട്, ടി.​വി. ബാ​ല​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - K Balakrishnan Nambiar Award to PN Gopikrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT