ആവേണം ലഹരിയാവേണം
ജീവിതം ഒരു ലഹരിയാവേണം
കുടുംബം ഒരു ലഹരിയാവേണം
ബന്ധങ്ങൾ ലഹരിയാവേണം
സ്നേഹമൊരു ലഹരിയാവേണം
സ്വപ്നങ്ങൾ ലഹരിയാവേണം
തടയണം സിരകളിലേക്കിറങ്ങുന്ന
വിപത്തിൻ ലഹരികളെ
തടയണം ആയുധവെറികളെ
തടയണം വെറുപ്പിൻ ജ്വാലകളെ
തടയണം തളരും കൗമാരങ്ങളെ
തടയണം വികാരവിക്ഷോഭങ്ങളെ
തടയണം അതിരില്ലാ മോഹങ്ങളെ
തടയണം വഴിവിട്ട ചിന്തകളെ
തടയണം വിഹ്വലതകളെ
തടയണം ഭ്രാന്തമാം ആസക്തികളെ
ആവേണം ലഹരിയാവേണം
ജീവിതം ഒരു ലഹരിയാവേണം!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.