ഷാർജ: ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയുമായ ഡോ. ഷിജൂഖാൻ രചിച്ച ബംഗ്ലാദേശ് യാത്രാ വിവരണം( 'ധാക്ക എക്സ്പ്രസ്-അഭയാർത്ഥികൾ വന്ന വഴിയിലൂടെ ') ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നോവലിസ്റ്റ് കെ.പി രാമനുണ്ണി പ്രകാശനം ചെയ്തു. പൊതുപ്രവർത്തകനും എഴുത്തുകാരനുമായ കെ. ജയദേവൻ പുസ്തകം ഏറ്റുവാങ്ങി.
സഞ്ചാരസാഹിത്യ മേഖലയിലെ വ്യത്യസ്തമായ അടയാളപ്പെടുത്തലും സവിശേഷ രാഷ്ട്രീയ പ്രാധാന്യവുമുള്ള പുസ്തകമാണ് ധാക്കാ എക്സ്പ്രസെന്ന് കെ.പി രാമനുണ്ണി പറഞ്ഞു. ധാക്കയിലെ പ്രകൃതിരമണീയത ഒപ്പിയെടുക്കലോ, സ്വാദിഷ്ടമായ വിഭവങ്ങൾ നുണയലോ ആയിരുന്നില്ല ഷിജൂഖാന്റെ സഞ്ചാര ലക്ഷ്യം. മറിച്ച് ചരിത്രത്തിലൂടെ സഞ്ചരിച്ച്, സഹജീവികളുടെ വേദനയും വിമ്മിഷ്ടവും രേഖപ്പെടുത്തലായിരുന്നു.
ഇതിഹാസ് അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര ചരിത്ര പൈതൃക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ബംഗ്ലാദേശിലെത്തിയപ്പോഴുള്ള അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
ഷാർജ മാസ് സംഘടനയുടെ മുൻ പ്രസിഡന്റ് അമീർ കല്ലുമ്പുറം മോഡറേറ്ററായി. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ആർ.പി മുരളി, ഷാർജ മാസ് സെക്രട്ടറി ബി.കെ മനു, പ്രസിഡന്റ് താലിബ്, ഷാർജ മാസ് സംഘടന നേതാക്കളായ ശ്രീപ്രകാശ്, പി.കെ ഹമീദ്, എഴുത്തുകാരികളായ പി. ശ്രീകല, ഹണി ഭാസ്കർ,അബുദാബി 'ശക്തി' സംഘടന നേതാവായ വീരൻകുട്ടി, ദുബായ് 'ഓർമ്മ ' സംഘടനാ നേതാക്കളായ രാകേഷ് മാട്ടുമ്മൽ , തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറി അനീഷ്(ബാലരാമപുരം) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.