എഴുത്ത് മതിയാക്കി, ഉണ്ണിക്കഥകളുടെ മുത്തശ്ശി മടങ്ങി

തൃശൂർ: വായിച്ചും േകട്ടും മതിവരാത്ത കഥകൾ ബാക്കിയാക്കി ഉണ്ണിക്കഥകളുടെ മുത്തശ്ശി മടങ്ങി. പുരാണവും പൂച്ചയും പശുവുമൊക്കെ നിറഞ്ഞ കഥകൾ. ആ കഥകൾ കുട്ടികൾക്ക് മാത്രമായിരുന്നില്ല. മുതിർന്നവരും കഥകേൾക്കാൻ തിരക്ക് കൂട്ടി. എല്ലാവർക്കും മുത്തശ്ശിയായിരുന്നു. ദേശമംഗലം ഗ്രാമത്തിലെത്തിയ ലീലാ നമ്പൂതിരിപ്പാട് എഴുതാൻ പേര് നോക്കിയപ്പോഴാണ് സ്വന്തം പേര് വെക്കാൻ മടി തോന്നിയത്. പിന്നെ കണ്ടത് ഇല്ലത്തി​െൻറ പേരാണ് 'ദേശമംഗലം മന' അതിൽ 'മംഗല'ക്ക് മുന്നിൽ 'സു' ചേർത്തപ്പോൾ സുമംഗലയായി.

വീട്ടിൽ മകൾക്ക് കേൾക്കാൻ പറഞ്ഞുതുടങ്ങിയ കഥ പിന്നെ ലോകത്തിലെ കുട്ടികൾക്കും മുതിർന്നവർക്കുമുള്ളതായി. കഥകൾ കേൾക്കാനും ആസ്വാദിക്കാനുമുള്ളതാണ്. അതിൽ ഗുണപാഠമൊന്നും ഉണ്ടായെന്ന് വരില്ല. ഒരിക്കൽ കുട്ടികൾക്കൊപ്പം കഥ പറഞ്ഞിരിക്കെ സുമംഗല പറഞ്ഞു. പക്ഷേ, പുരാണങ്ങളിൽ വെറും കഥകൾ മാത്രമായിരുന്നില്ല. അറിയാനേറെയുണ്ടായിരുന്നു... അറിയാതിരുന്നതും. പൂച്ചയും പട്ടിയും പശുവുമെല്ലാം സുമംഗലയുടെ കഥകളിലെ താരങ്ങളായി. കുട്ടികളുടെ മനസ്സുകളിൽ നിന്നും മായാത്ത ചിത്രങ്ങളായി. നെയ്​പായസമായും മിഠായിപ്പൊതിയായും മഞ്ചാടിക്കുരുവായും സുമംഗല കുട്ടികളുടെയും മുതിർന്നവരുടെയും ഉള്ളിൽ കഥപൊഴിച്ചു കൊണ്ടേയിരുന്നു. കലാമണ്ഡലത്തി​െൻറ ചരിത്രം തയ്യാറാക്കാൻ കഴിഞ്ഞ നിയോഗം എപ്പോഴും പറഞ്ഞു കൊണ്ടേയിരുന്നു.

രണ്ടാഴ്​ചയോളമായി അമ്മ വായനമുടക്കിയിട്ടെന്ന് മകൻ അഷ്​ടമൂർത്തി പറയുന്നു. അമ്മക്ക് തീരെ വയ്യാതായെന്ന് ശരിക്കും മനസ്സിലാക്കിയത് പുസ്​തകങ്ങൾ തുറക്കാതെയായപ്പോഴാണ്. മൂന്നുമാസം മുമ്പ് ഒന്നു വീണതാണ്. വീഴ്​ചയ്ക്കുശേഷം കിടപ്പു തന്നെയായിരുന്നു. കിടന്നിടത്തു കാണാനും എടുക്കാനുമുള്ള സൗകര്യത്തിൽ പുസ്​തകങ്ങൾ വെക്കാൻ നിർബന്ധിച്ചിരുന്നു. വിടപറയും മുമ്പ് ഒരു മണിക്കൂർ മുമ്പുവരെ മക്കളോട് ആവും വിധം പ്രതികരിച്ചിരുന്നു. അഷ്​ടമൂർത്തിയും മൂത്ത മകൻ നാരായണനും അടുത്തു തന്നെ ഉണ്ടായിരുന്നു. ഏകമകളായ ഡോ. ഉഷാനീലകണ്ഠൻ, മകൾക്ക് കോവിഡായതിനാൽ എത്താനാവാത്തതി​െൻറ സങ്കടത്തിലാണ്.

Tags:    
News Summary - Children’s literary author Sumangala no more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT