'നാടകാന്തം കവിത്വം'; ജോയ് മാത്യുവിന്‍റെ കവിതാ സമാഹാരം ചെന്നിത്തല പ്രകാശനം ചെയ്തു

കോഴിക്കോട്: നടൻ ജോയ് മാത്യുവിന്‍റെ കവിതാ സമാഹാരം 'നാടുകടത്തപ്പെട്ടവന്‍റെ കവിതകൾ' പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകനായും പ്രസാധകനായും നടനായും സംവിധായകനായും കഴിവ് തെളിയിച്ച ജോയ്മാത്യു, കവിയെന്ന റോളിലും വിജയിച്ചിരിക്കുന്നുവെന്നും 'നാടകാന്തം കവിത്വം' എന്ന വാക്യം ജോയിക്ക് ഇപ്പോൾ കൂടുതൽ ചേരുമെന്നും ചെന്നിത്തല പറഞ്ഞു.

മറ്റുള്ളവരുടെ വേദന സ്വന്തം ആത്മാവിൽ ഏറ്റുവാങ്ങുന്നവനാണ് കവി. അലന്‍റെയും താഹയുടേയും സങ്കടം സ്വന്തം സങ്കടമാക്കി മാറ്റിയപ്പോഴാണ് ജോയ് മാത്യു താനുമായി കൂടുതൽ അടുത്തതെന്ന് ചെന്നിത്തല പറഞ്ഞു.

സ്കൂളിൽ തുടങ്ങിയ അഭിനയസിദ്ധി, ജോൺ എബ്രഹാമിന്‍റെ 'അമ്മ അറിയാൻ' സിനിമയിൽ നായകനായ പുരുഷനായും ആമേനിലെ ഒറ്റപ്ലാക്കൽ അച്ചനെന്ന വില്ലനായും മലയാളസിനിമയിലും അന്യഭാഷയിലും നിറയുമ്പോൾ ജോയ് മാത്യുവിൽ കവിയുണ്ടെന്നത് പുത്തൻ അറിവായിരുന്നു.

ഇനിയും കൂടുതൽ കവിതകൾ ജോയ് മാത്യുവിന്‍റെ തൂലികയിൽ നിന്ന് വിരിയട്ടെയെന്നും ചെന്നിത്തല ആശംസിച്ചു. 

Tags:    
News Summary - Chennithala has released a collection of poems by Joy Mathew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.