പ്രശസ്​ത ബംഗാളി സാഹിത്യകാരൻ ശംഖ ഘോഷ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു

കൊൽക്കത്ത: പ്രശസ്​ത ബംഗാളി എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ ശംഖ ഘോഷ് കോവിഡ്​ ബാധിച്ച്​ മരിച്ചു. 89 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾ ഏറെ നാളായി അലട്ടിയിരുന്നു.

ഏപ്രിൽ 14ന്​ കോവിഡ്​ ബാധിതനായ അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച ആരോഗ്യ നില വഷളായതിനെ തുടർന്ന്​ ആശുപത്രിയിലേക്ക്​ മാറ്റിയിരുന്നു​. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്​. ബുധനാഴ്​ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.

ബംഗാളിസാഹിത്യത്തിലെ ഏറ്റവും സൗമ്യ സാന്നിധ്യമായാണ് അദ്ദേഹം വിലയിരുത്ത​െപടുന്നത്. ജീവാനന്ദ ദാസിന്‍റെ തലമുറയിൽ പെട്ട കവിയായ ശംഖ ദാസ്​ ഡൽഹി യൂനിവേഴ്​സിറ്റി, യൂനിവേഴ്​സി​റ്റി ഓഫ്​ ലോവ, വിശ്വഭാരതി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.

1932ൽ ഇന്നത്തെ ബംഗ്ലാദേശിലെ ചന്ദപൂർ ജില്ലയിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. തന്‍റെ തലമുറയിലെ ഏറ്റവും വിശിഷ്​ട എഴുത്തുകാരിൽ ഒരാളായിരുന്നു ഘോഷ്. സുനിൽ ഗാംഗുലി, ശക്തി ചാത്തോപാധ്യായ എന്നിവർ ഉൾപെട്ട തലമുറ ബംഗാളി ആധുനികതയിൽ വിപ്ലവം സൃഷ്​ടിച്ചു.

സമീപകാലത്ത്​ ജനങ്ങളെ നേരിട്ട്​ ബാധിക്കുന്ന വിഷയങ്ങളിൽ അദ്ദേഹം സജീവമായി ഇടപ്പെട്ടു. അനീതികൾക്കെതിരെ വിരൽ ചൂണ്ടി. ജനവിരുദ്ധ നിലപാട്​ സ്വീകരിച്ച സർക്കാറുകൾക്കെതിരായ സമരങ്ങൾക്ക്​ അദ്ദേഹം നേതൃത്വം നൽകി.

1977ൽ 'ബാബർ പ്രാർഥന' സമാഹാരത്തിന്​​ സാഹിത്യ അക്കാദമി പുരസ്​കാരം ലഭിച്ചു. 1999ൽ രണ്ടാം തവണ സാഹിത്യ അക്കാദമി പുരസ്​കാരം തേടിയെത്തി.

രവീന്ദ്ര പുരസ്​കാരം, സരസ്വതി പുരസ്​കാരം എന്നിവയും ലഭിച്ചിട്ടുണ്ട്​. 2011ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.

Tags:    
News Summary - Celebrated Bengali poet Sankha Ghosh dies after testing positive for Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT