Posted On
date_range Updated On
date_range ഉമ്മ
സ്നേഹം കൊതിച്ചൊരു
ബാല്യമുണ്ടെന്നിൽ
സ്നേഹിക്കാൻ
മാത്രമറിയുന്ന എന്റെയുമ്മ
ജീവനും ജീവിതവും എനിക്കായി
മാത്രം
സമർപ്പിച്ച എൻപാതി
എന്നും എന്റുമ്മ മാത്രം
ഓരോ ഹൃദയമിടിപ്പിനും
കടപ്പെട്ടിരിക്കുന്നു
സ്നേഹാർദ്രമായൊരു ആയുസ്സിന്മേൽ
ദുഃഖം നിറഞ്ഞ ബാല്യ
സ്മരണകളിലും
സ്നേഹമായ്, കരുണയായ്,
തലോടലായ്
അനർഘമാം,
ആഹ്ലാദമെന്റുമ്മ മാത്രം
ഞാൻ കണ്ട ചൈതന്യം
എന്റുമ്മ മാത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.