ഇടശ്ശേരി പുരസ്കാരം: കവിതസമാഹാരങ്ങൾ ക്ഷണിച്ചു

തൃശൂർ: ഇടശ്ശേരി സ്മാരക സമിതിയുടെയും മഹാകവി ഇടശ്ശേരി സ്മാരക ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നൽകുന്ന ഇടശ്ശേരി പുരസ്കാരത്തിന് പരിഗണിക്കാൻ കവിതസമാഹാരങ്ങൾ ക്ഷണിച്ചു. 80,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കൃതികൾ 2022 സെപ്​റ്റംബർ 30ന് മുമ്പ്​ സമർപ്പിക്കണം. 2018 ജനുവരിക്കും 2021 ഡിസംബറിനും ഇടയിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിതസമാഹാരങ്ങളാണ് പരിഗണിക്കുക. പ്രസിദ്ധീകരിച്ചവയല്ലെങ്കിൽ, ഇതേ കാലയളവിൽ രചിച്ച കവിതകളുടെ സമാഹാരങ്ങളും പരിഗണിക്കും. അവ ഡി.ടി.പി ചെയ്ത് അയക്കണം.

പുസ്തകത്തിന്റെ മൂന്നു കോപ്പിയാണ് അയക്കേണ്ടത്. രചയിതാക്കൾക്കും പ്രസാധകർക്കും അയക്കാം. അയക്കേണ്ട മേൽവിലാസം: ഇ. മാധവൻ, സെക്രട്ടറി, ഇടശ്ശേരി സ്മാരക സമിതി, കെ.എൽ.ആർ 46. കണ്ണത്ത് സബ് ലെയിൻ-ഒന്ന് അയ്യന്തോൾ (പോസ്റ്റ്), തൃശൂർ. 

Tags:    
News Summary - application invites for Idassery award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.