സെറിബ്രൽ പാൾസിയെ അതിജീവിച്ച അഖിൽ രാജിന്‍റെ നാലാമത് കവിതാസമാഹാരം ‘ഇത്തിരി നേരം’ പ്രകാശനം ചെയ്തു

വടകര: സെറിബ്രൽ പാൾസിയെ അതിജീവിച്ച എഴുത്തുകാരൻ അഖിൽ രാജ് വടകരയുടെ നാലാമത് കവിതാ സമാഹാരം ഇത്തിരി നേരം പ്രകാശനവും കേരള ബാല സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിന് അനുമോദനവും നടത്തി. വടകര പാർക്ക് റോഡിൽ നടന്ന ചടങ്ങ് മണലിൽ മോഹനന്‍റെ അധ്യക്ഷതയിൽ പ്രേംകുമാർ വടകര ഉദ്ഘാടനം ചെയ്തു.

കവി പി.കെ ഗോപി പുറന്തോടത്ത് ഗംഗാധരന് നൽകി പുസ്തകം പ്രകാശനം ചെയ്തു. പരസ്യ ചിത്ര സംവിധായകൻ അശ്വന്ത് ബട്ടർഫ്ളൈ പുസ്തക പരിചയം നടത്തി. കേരള ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിന് ആദരവ് നൽകി. പി.കെ ഗോപി സാർ മൊമന്‍റോയും പ്രേംകുമാർ വടകര അനുമോദന പത്രവും നൽകി. വിജയൻ പെരിങ്ങാട് വരച്ച മിഥുനയുടെ ചിത്രം അഖിൽ രാജ് വടകര മിഥുനക്ക് നൽകി.

അഖിൽ രാജിന്‍റെ സംവിധാനത്തിൽ ഒരുങുന്ന അറിയാതെ എന്ന ഷോർട് ഫിലിമിന്‍റെ ട്രെയിലർ ലോഞ്ചിങ് സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ അജ്മൽ ഇംപാല നിർവ്വഹിച്ചു. അഖിൽ രാജും മിഥുന സജിനും മറുമൊഴി പ്രസംഗം നടത്തി. ശ്രീനിവാസൻ മഹാത്മവിജയൻ പെരിങ്ങാട്, ബിജൂൽ ആയാടത്തിൽ, ഭാസ്കരൻ സി.കെ, ഷൈജ കെ.കെ, ഗീത. ഹരീന്ദ്രൻ കരിമ്പനപ്പാലം തുടങ്ങിയവർ സംസാരിച്ചു. നിധീഷ് കെ.ആർ നന്ദിയും ബിജു പ്രസാദ് സ്വാഗതവും പറഞ്ഞു.

Tags:    
News Summary - സെറിബ്രൽ പാൾസിയെ അതിജീവിച്ച നാലാമത് കവിതാസമാഹാരം ‘ഇത്തിരി നേരം’ പ്രകാശനം ചെയ്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-03 02:07 GMT
access_time 2026-08-03 02:03 GMT
access_time 2026-08-02 04:23 GMT