കോഴിക്കോട്: ചലച്ചിത്ര –-സാംസ്‌കാരിക പ്രവർത്തകൻ ചിന്ത രവീന്ദ്രന്റെ സ്‌മരണാർഥമുള്ള പുരസ്‌കാരത്തിന് മാധ്യമപ്രവർത്തകൻ പി. സായ്‌നാഥിനെ തെരഞ്ഞെടുത്തു. ജൂലൈ എട്ടിന് കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ രാവിലെ 10ന് നടക്കുന്ന അനുസ്‌മരണയോഗത്തിൽ ഇന്ത്യയിലെ ആംനെസ്‌റ്റി ഇന്റർനാഷണൽ ചെയർമാൻ ആകാർ പട്ടേൽ അവാർഡ് സമ്മാനിക്കുമെന്ന് ചിന്തരവി ഫൗണ്ടേഷൻ ട്രസ്‌റ്റ് ചെയർമാൻ എൻ.എസ്. മാധവനും സെക്രട്ടറി എൻ.കെ. രവീന്ദ്രനും അറിയിച്ചു.
സച്ചിദാനന്ദൻ, എം പി സുരേന്ദ്രൻ, കെ സി നാരായണൻ എന്നിവരടങ്ങിയ ജൂറിയാണ് സായ്‌നാഥിനെ തെരഞ്ഞെടുത്തത്. ‘അഖണ്ഡ ഭാരതം: ദക്ഷിണേന്ത്യയെ പുന:സങ്കൽപിക്കാൻ ശ്രമിക്കുമ്പോൾ’ എന്ന വിഷയത്തിൽ ആകാർപട്ടേൽ സ്‌മാരകപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.