അവൾക്കൊപ്പം

തകർന്ന രാത്രിയുടെ നിഴലിൽ നിന്നും

ധൈര്യത്തിന്‍റെ ഭാഷയിൽ

നീ പുലരിയെ വിളിച്ചു

കൃപയല്ല ചോദിച്ചത്

ദയയുമല്ല

മാനത്തിനും ശബ്ദത്തിനുമുള്ള അവകാശം

കാഴ്ചവസ്തുക്കളല്ല നിന്‍റെ മുറിവുകൾ

ചോരവാർന്ന മുറിവുകളുടെ വേദന നീ മറച്ചില്ല

മനസ്സാക്ഷിയുടെ വാതിലിൽ സത്യം വിളിച്ചോതി

അനീതിയെ നേരിടാൻ ഭീതിയെ മറന്നു

അതിജീവിതയെന്ന വാക്കിന് സാക്ഷ്യം

നൽകുന്ന ശബ്ദമായുയർത്തെഴുനേറ്റവൾ.

നീതിയാണ് മുഖം തിരിച്ചത്

നീ ഇരയല്ല

ജീവിക്കുവാൻ അവകാശം തേടുന്ന മനുഷ്യ സ്ത്രീ

അവൾക്കേറ്റത് അപമാനമല്ല

കുറ്റമാണ്..... കൊടും കുറ്റം

അത് ചുമക്കേണ്ടതവളല്ല

നീതിയുടെ അടഞ്ഞ കവാടം തുറക്കണം

പകൽ പോലെ സത്യം തെളിയണം.

ഒറ്റയല്ലവൾ ഒപ്പം നടക്കാനേറെപ്പേരുണ്ട്

ഒത്തൊരുമിച്ച് കരുത്തോടെ പറയുന്നു

അവൾക്കു നീതി നൽകണം വെറുമൊരു വാക്കല്ല നീതി അവളുടെ പ്രാണന്‍റെ വിലയാണ്.

Tags:    
News Summary - Avalkkoppam malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.