ഫാത്തിമത്തുൽ സുഹ്റാഹ് വരച്ച ചിത്രങ്ങൾ, (ഇൻസൈറ്റിൽ ഫാത്തിമത്തുൽ സുഹ്റാഹ്)
Posted On
date_range Updated On
date_range കാലിഗ്രഫിയിൽ മികവ് തെളിയിച്ച് കൊച്ചു മിടുക്കി
പട്ടാമ്പി: അധ്യാപകരോ മറ്റ് സഹായികളോ ഇല്ലാതെ കാലിഗ്രഫിയിൽ വിസ്മയം തീർക്കുകയാണ് കരിങ്ങനാട് പ്രഭാപുരം മറിയുമ്മ മെമ്മോറിയൽ സ്കൂളിലെ എൻ. ഫാത്തിമത്തുൽ സുഹ്റാഹ്. അക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കാലിഗ്രാഫി. ഇതിനകം നിരവധി ചിത്രങ്ങൾ ഫാത്തിമത്തുൽ സുഹ്റാഹ് വരച്ചുകഴിഞ്ഞു. ചുണ്ടമ്പറ്റ വട്ടക്കണ്ടത്തിൽ ഫാത്തിമത്തുൽ മിസിരിയയുടെയും പരേതനായ മുഹമ്മദ് റാഫിയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.