ഷെല്ലുകൾ കൊണ്ട് ധോണിയെ ഒരുക്കുന്ന ഡാവിഞ്ചി സുരേഷ്
കൊടുങ്ങല്ലൂർ: കടല്‍ ഷെല്ലുകള്‍ കൊണ്ട് ധോണി ചിത്രവുമായി വീണ്ടും കൊടുങ്ങല്ലൂരിെൻറ ഡാവിഞ്ചി സുരേഷ്. വിവിധ നിറങ്ങളിലും വലുപ്പത്തിലുമുള്ള ശംഖുകളും കക്കകളും കല്ലുമ്മക്കായ തോടുകളും ഉപയോഗിച്ചാണ് ആറടി വലുപ്പമുള്ള ധോണി ചിത്രം ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത മീഡിയങ്ങളില്‍ നൂറു ചിത്രങ്ങളും ശിൽപങ്ങള് തീര്‍ക്കാനുള്ള സുരേഷിെൻറ വിസ്മയകരമായ യത്നത്തിലാണ് ധോണിയും ഇടം നേടിയത്.
ഈ സംരംഭത്തിലെ അറുപത്തിമൂന്നാമത്തെ ചിത്രമായാണ് ഈയിടെ വിരമിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ തെരഞ്ഞെടുത്ത്.
കഴിഞ്ഞ ആഴ്ച മാസ്ക്കുകള്‍ കൊണ്ട് 25 അടി വലുപ്പത്തില്‍ അമിതാഭ് ബച്ചെൻറ ചിത്രം തീര്‍ത്തത് വര്‍ത്തയായിരുന്നു. അഞ്ചുമണിക്കൂര്‍ സമയമെടുത്താണ് ചിത്രം നിര്‍മിച്ചത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കടല്‍ ഷെല്ലുകള്‍ ശേഖരിച്ചതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.