വിഷ്ണു
Posted On
date_range Updated On
date_range ബൈക്ക് തടഞ്ഞ് ദമ്പതികളെ ആക്രമിച്ച യുവാവ് അറസ്റ്റില്‍
അമ്പലപ്പുഴ: ബൈക്ക് തടഞ്ഞുനിര്‍ത്തി ദമ്പതികളെ ആക്രമിച്ചശേഷം ഒളിവിൽപോയ പ്രതി പിടിയിൽ. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ കാട്ടുങ്കൽവെളി വിഷ്ണു (29) വിനെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രാത്രി 7.30ഓടെ പറവൂർ അവിട്ടം ക്ലബ് മൈതാനിക്ക് സമീപമായിരുന്നു സംഭവം.
ഭർത്താവുമൊത്ത് അമ്പലപ്പുഴയിൽനിന്ന് തിരികെ പറവൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തിയ ശേഷം യുവതിയെ മുഖത്തടിച്ച് നിലത്തു വീഴ്ത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഭർത്താവിനെ യുവാവ് ആക്രമിച്ചു. ഇതിനുശേഷം ഇവരുടെ വീട്ടിലെത്തി ദമ്പതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഒളിവിൽ പോയി. വിവിധ കേസുകളിലെ പ്രതിയാണ് വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.