യുവാവിനെ വീടുകയറി ആക്രമിച്ച രണ്ട് പ്രതികൾ പിടിയിൽ

തൃക്കൊടിത്താനം: യുവാവിനെ വീടുകയറി ആക്രമിച്ച കേസിൽ തൃക്കൊടിത്താനം മണികണ്ഠവയൽ ഭാഗത്ത് ചിറക്കൽ ബൈജു വിജയൻ (43), തൃക്കൊടിത്താനം മണികണ്ഠവയൽ ഭാഗത്ത് തടത്തിൽ സുനിൽ (45) എന്നിവർ അറസ്റ്റിൽ. കഴിഞ്ഞദിവസം മണികണ്ഠവയൽ ഭാഗത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മനു കുമാറിനെയാണ് പ്രതികൾ വീടുകയറി ആക്രമിച്ചത്.

ബൈജു വിജയനും മനുകുമാറും തമ്മിൽ മറ്റൊരു വ്യക്തിയുടെ മതിൽനിർമാണവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും തുടർന്ന് പ്രതികള്‍ ഇരുവരും ചേർന്ന് മനുകുമാറിനെ വീട്ടിൽകയറി ആക്രമിക്കുകയും ചെയ്തു.

തുടർന്ന് മനുകുമാർ തൃക്കൊടിത്താനം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.തൃക്കൊടിത്താനം എസ്.എച്ച്.ഒ അജീബ്, എസ്.ഐ ഷാജി, എ.എസ്.ഐ സാബു, സൻജോ, സി.പി.ഒ അബ്ദുൽ സത്താർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Youth attacked case: Two accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.