Posted On
date_range Updated On
date_range മോഷ്ടിച്ച ബൈക്കുമായി യുവാക്കൾ പിടിയിൽ
ശാസ്താംകോട്ട: മോഷ്ടിച്ച ബൈക്കുമായെത്തിയ യുവാക്കൾ പൊലീസ് പരിശോധനയിൽ പിടിയിലായി. കിഴക്കേ കല്ലട ഇലവൂർ കാവിന് സമീപം ആലപ്പാട് തെക്കതിൽ ആദിത്യൻ (19-ഉണ്ണിക്കുട്ടൻ), എഴുകോൺ മാറനാട് ബിജുവിലാസത്തിൽ ബൈജേഷ് (19-കണ്ണൻ), കിഴക്കേ കല്ലട സ്വദേശി ഗോകുൽ (19) എന്നിവരാണ് പിടിയിലായത്.
പടിഞ്ഞാറേ കല്ലട കാക്കതോപ്പിൽ പൊലീസിന്റെ വാഹന പരിശോധനക്കിടയിലാണ് യുവാക്കൾ പിടിയായിയത്. മൂന്നുപേരും ഒരു ബൈക്കിൽ എത്തിയത് കണ്ട് പൊലീസ് തടഞ്ഞു. ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ രണ്ടുപേർ പൊലീസ് പിടിയിലായി. മൂന്നാമനെ പിന്നീട് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊട്ടാരക്കര സ്വദേശിയുടെ ബൈക്ക് പ്രതികൾ മോഷ്ടിച്ചതാണെന്ന് മനസ്സിലായി. ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.