സർഫുദ്ദീൻ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കാസർകോട്: എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. 5.30 ഗ്രാം മയക്കുമരുന്നുമായി മുളിഞ്ച സ്വദേശി സർഫുദ്ദീനാണ് (22) പിടിയിലായത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉപ്പള ഗേറ്റിനടുത്തുള്ള ഗോൾഡൻ വില്ലേജ് ഹോട്ടലിനു സമീപത്തുവെച്ചാണ് ഇയാൾ പിടിയിലായത്. മഞ്ചേശ്വരം എസ്.ഐ അൻസാറിെൻറ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ സി.കെ. ബാലകൃഷ്ണൻ, ഓസ്റ്റിൻ തമ്പി, രാജേഷ് മാണിയാട്ട്, എസ്. ഗോകുല, വിജയൻ, സുഭാഷ് ചന്ദ്രൻ, ഷജീഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.