പ്രതികളായ ജോയൽ, വിജയ് കൃഷ്ണൻ, കൃഷ്ണ
കൊച്ചി: എം.ഡി.എം.എയുമായി എറണാകുളം സ്വദേശികളായ യുവാക്കൾ കൊച്ചി സിറ്റി നാർകോട്ടിക് സെല്ലിന്‍റെ പിടിയിലായി. കളമശ്ശേരി കൊച്ചിൻ യൂനിവേഴ്സിറ്റി കളത്തിൽപറമ്പിൽ വീട്ടിൽ കെ. കൃഷ്ണ (22), ഇടപ്പള്ളി മദർതെരേസ റോഡിൽ എം.ടി.ആർ.എ 66 നമ്പർ വീട്ടിൽ വിജയ് കൃഷ്ണൻ(23), കളമശ്ശേരി കളത്തിപ്പറമ്പിൽ വീട്ടിൽ ജോയൽ(24) എന്നിവരാണ് പിടിയിലായത്.
കൊച്ചി സിറ്റി ഡാൻസാഫും തൃക്കാക്കര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ കങ്ങരപ്പടി എസ്.എൻ.ഡി.പി സ്കൂളിന് സമീപത്തെ ഒരു വാടക വീട്ടിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എയുമായാണ് ഇവരെ പിടികൂടിയത്.
കളമശ്ശേരി, എച്ച്.എം.ടി ജങ്ഷൻ, കങ്ങരപ്പടി ഭാഗങ്ങളിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വിതരണം നടത്തുന്നതിനായാണ് പ്രതികൾ മയക്കുമരുന്ന് സൂക്ഷിച്ചുവെച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കൊച്ചി പൊലീസ് കമീഷണറേറ്റിന്‍റെയും എറണാകുളം റൂറൽ പൊലീസ് ജില്ലയുടെയും അതിർത്തി പ്രദേശമായതിനാൽ പൊലീസിന്‍റെ പരിശോധനയുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് പ്രതികൾ ഈ ഭാഗങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിക്കൊണ്ടിരുന്നതെന്നും പ്രതികൾക്ക് ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് കളമശ്ശേരിക്ക് എത്തിച്ചുനൽകുകയാണ് ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു. ഒരാഴ്ചയായി പ്രതികൾ നിരീക്ഷണത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.