ഹ​ഷീ​ഷ്​ ഓ​യി​ലു​മാ​യി പി​ടി​യി​ലാ​യ ഷാ​ജി​ർ, അ​ന​സ്​ എ​ന്നി​വ​ർ

ലക്ഷങ്ങളുടെ ഹഷീഷ് ഓയിലുമായി യുവാക്കൾ അറസ്റ്റിൽ

പാലക്കാട്‌: ആർ.പി.എഫും എക്‌സൈസ് ആന്‍റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡും ചേർന്ന് പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 200 ഗ്രാം ഹഷീഷ് ഓയിലുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. തൃശൂർ മേപ്പുറം ഇടത്തുരുത്തി സ്വദേശി ഷാജിർ (38), ചൂളൂർ സ്വദേശി വി.എ. അനസ് (35) എന്നിവരെയാണ് പിടികൂടിയത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹഷീഷ്.

ഇരുവരും ഹിമാചൽ പ്രദേശിലെ മണാലിയിൽനിന്നാണ് ഹഷീഷ് ഓയിൽ വാങ്ങുന്നത്. തുടർന്ന് റോഡ് മാർഗം ഡൽഹിയിലെത്തി. കേരള എക്സ്പ്രസിൽ പാലക്കാട്‌ റെയിൽവേ സ്റ്റേഷനിലിറങ്ങി ബസ് മാർഗം തൃശൂരിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് പിടിയിലായത്.

തൃശൂർ തൃപ്രയാറിലെ സുഹൃത്തുക്കൾക്കും കോളജ് വിദ്യാർഥികൾക്കും വിൽപ്പന നടത്താനെത്തിച്ചതാണ് ഹഷീഷെന്ന് മൊഴി നൽകിയതായി ആർ.പി.എഫ് കമാൻഡന്‍റ് ജെതിൻ ബി. രാജ് പറഞ്ഞു. ആർ.പി.എഫ് ഇൻസ്പെക്ടർ സൂരജ് എസ്. കുമാർ, എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.ആർ. അജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

Tags:    
News Summary - Youth arrested with hashish oil worth lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.