പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാക്കൾ പിടിയിൽ
മാനന്തവാടി: കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ. പാലക്കാട് പിരിയാരി സ്വദേശികളായ നാവക്കോട് വീട് ഷെമീർ (35), നാവക്കോട് ഷാജർ (34) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. മാനന്തവാടി എരുമത്തെരുവിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് വെള്ളിയാഴ്ച പുലർച്ച ഇരുവരും പിടിയിലായത്. പ്രതികളെ റിമാൻഡ് ചെയ്തു. പ്രിവന്റിവ് ഓഫിസർ പി.ആർ. ജിനോഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എ.സി. പ്രജീഷ്, ടി.ജി. പ്രിൻസ്, ഡ്രൈവർ കെ.കെ. സജീവ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.