പിടിയിലായ സനോജ്, അജിത്
പാലക്കാട്: ചന്ദ്രനഗർ കൂട്ടുപാതയിൽ പരിശോധനക്കിടെ വാഹനം നിർത്താതെ രക്ഷപ്പെട്ട യുവാക്കളെ പൊലീസ് പിന്തുടർന്ന് പിടികൂടി. പാലക്കാട് കല്ലേപ്പുള്ളി തെക്കുമുറി സ്വദേശികളായ സനോജ് (26), അജിത് (25) എന്നിവരാണ് പിടിയിലായത്. രക്ഷപ്പെടുന്നതിനിടെ നാലുകിലോ കഞ്ചാവും മൊബൈൽ ഫോണും പ്രതികൾ ഉപേക്ഷിക്കാൻ ശ്രമിച്ചിരുന്നു. ആന്ധ്രപ്രദേശിൽനിന്ന് കഞ്ചാവ് മൊത്തമായി വാങ്ങി സംസ്ഥാനത്തെത്തിച്ച് ചില്ലറ വിൽപ്പനക്കാർക്ക് കൈമാറുന്നവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.
കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, എസ്.ഐമാരായ എസ്. അനീഷ്, ജഗ്മോഹഹൻ ദത്ത, എ. രംഗനാഥൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.