പി​ടി​യി​ലാ​യ നി​യാ​സ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം

കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൽപറ്റ: എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെകടർ എം.കെ. സുനിലിന്റെ നിർദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ എം.ജെ. സജിറും പാർട്ടിയും കൽപറ്റ പാറക്കലിൽ നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 10.418 ഗ്രാം എം.ഡി.എം.എയുമായി ഒരാൾ പിടിയിലായി.

ഓപറേഷൻ തണ്ടറിന്റെയും ഓണം സ്പെഷൽ ഡ്രൈവിന്റെയും ഭാഗമായി നടത്തിയ പരിശോധനയിലാണ് കാറിൽ എം.ഡി.എം.എ കടത്തിയ മുട്ടിൽ സൗത്ത് വില്ലേജിൽ പിലാക്കുൽ വീട്ടിൽ നിയാസ് കോയ (35) പിടിയിലായത്. മുട്ടിൽ, പാറക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇയാൾ മയക്കുമരുന്ന് വിൽപന നടത്തുന്നത്.

പരിശോധനാസംഘത്തിൽ പ്രിവന്റീവ് ഓഫിസർ കെ.ജി. വിജിത്ത്, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് എം.എ. രഘു, സിവിൽ എക്‌സൈസ് ഓഫിസർ വി. സുധീഷ്, സിവിൽ എക്സൈസ് ഓഫിസർ സുദിവ്യ ഭായ്, ഡ്രൈവർ കെ. പ്രസാദ് എന്നിവരുമുണ്ടായിരുന്നു.

Tags:    
News Summary - Man Arrested With MDMA in Car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.