ആ​ദി​ത്യ​ൻ

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

പാലക്കാട്: എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ്, എക്സൈസ് സ്പെഷൽ സ്ക്വാഡ് എന്നിവർ ചേർന്ന് വാളയാർ ടോൾ പ്ലാസയിൽ ശനിയാഴ്ച നടത്തിയ വാഹന പരിശോധനയിൽ ഒമ്പത് ഗ്രാം മെറ്റാംഫെറ്റാമിനുമായി യുവാവ് പിടിയിലായി. ബംഗളൂരുവിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് ബസിൽ കടത്താൻ ശ്രമിക്കവെയാണ് അമ്പലപ്പുഴ കോമളപുരം കൊറ്റംകുളങ്ങര ശ്രീവത്സം വീട്ടിൽ ആദിത്യൻ (29) പിടിയിലായത്.

പരിശോധനയിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. അജിത്ത്, ടി.പി. മണികണ്ഠൻ, എസ്. സുരേഷ്, ബെൻസൺ ജോർജ്, പി. ശരവണൻ, എം. അഷറഫലി, എം. നിമ്മി, എക്‌സൈസ് ഡ്രൈവർ സെൽവകുമാർ എന്നിവർ സംബന്ധിച്ചു. 

Tags:    
News Summary - Youth arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.