Posted On
date_range Updated On
date_range ഒമ്പതുവയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ യുവാവ് അറസ്റ്റിൽ
അഞ്ചൽ: ഒമ്പതുവയസ്സുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.
തടിക്കാട് തേവർതോട്ടം കണിക്കോണം ചരുവിള പുത്തൻവീട്ടിൽ മണിക്കുട്ടനാണ് (35) അറസ്റ്റിലായത്. ജനുവരി 20നാണ് സംഭവം നടന്നത്. മണിക്കുട്ടന്റെ വീട്ടിൽവെച്ചാണ് പീഡനശ്രമം നടന്നതായി പരാതി. പുറത്താരോടെങ്കിലും ഈ വിവരം പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുട്ടി പറയുന്നു.
കുട്ടി വിഷാദാവസ്ഥയിലായതോടെ രക്ഷാകർത്താക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പ്രതിയെ പുനലൂർ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.