അ​മി​ത്ത്‍ലാ​ൽ

പണം, മൊബൈൽ കവർച്ച; ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

എ​ല​ത്തൂ​ർ: കാ​റി​ടി​പ്പി​ച്ച് നി​ർ​ത്തി​ച്ച​ശേ​ഷം പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ എ​ല​ത്തൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ട്ടി​കു​ളം സ്വ​ദേ​ശി​യാ​യ കൊ​ല്ല​ക്ക​ണ്ണ​ൻ എ​ന്ന അ​മി​ത്ത്‍ലാ​ലി​നെ​യാ​ണ് (25) എ​ല​ത്തൂ​ർ എ​സ്.​ഐ നി​മി​ൻ കെ ​ദി​വാ​ക​ര​ൻ, അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 11ന് ​രാ​ത്രി 10 മ​ണി​ക്കാ​ണ് എ​ല​ത്തൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വും സ​ഹോ​ദ​ര​നും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ഇ​ടി​പ്പി​ച്ച് നി​ർ​ത്തു​ക​യാ​യി​രു​ന്നു.

പ​രാ​തി​ക്കാ​ര​നെ​യും സ​ഹോ​ദ​ര​നെ​യും മ​ർ​ദി​ച്ച് 13,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം അ​ര​യി​ട​ത്ത് പാ​ല​ത്തു​ള്ള ലോ​ഡ്ജി​ൽ സു​ഹൃ​ത്തി​നെ കാ​ണാ​ൻ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് എ​ല​ത്തൂ​ർ പൊ​ലീ​സും കോ​ഴി​ക്കോ​ട് സി​റ്റി ഡാ​ൻ​സ് സം​ഘ​വും ചേ​ർ​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. എ.​എ​സ്.​ഐ അ​നൂ​പ്, സി.​പി.​ഒ അ​തു​ൽ, ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ മ​നോ​ജ്, അ​രു​ൺ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. പ്രാ​യ​മാ​യ സ്ത്രീ​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ൽ പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Robbery Suspect Arrested After Going Missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.