നക്ഷത്ര ആമകളുമായി യുവാവ് അറസ്റ്റിൽ

നാഗർകോവിൽ: വിൽപ്പനയ്ക്കായി ഏഴ് നക്ഷത്ര ആമകളെ കൈവശം വെച്ചയാളെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കോട്ടാർ സ്വദേശി മുകേഷ് (28) ആണ് അറസ്റ്റിലായത്.അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീവൽസൻ ഭൂതപ്പാണ്ടി, റേഞ്ച് ഓഫിസർ അൻപഴകൻ ഉൾപ്പെട്ട ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുന്നതിനിടയിലാണ് മുകേഷ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് ആദ്യം രണ്ട് നക്ഷത്ര ആമകളെ കണ്ടെത്തി. അന്വേഷണത്തിൽ അഞ്ച് ആമകൾ കൂടി വീട്ടിൽ നിന്നും കണ്ടെത്തി. കേസെടുത്ത വനംവകുപ്പ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Man Arrested With Seven Star Tortoises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.