സജിത്ത്
കോട്ടയം: ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കുറ്റിക്കോണം ഭാഗത്ത് സജിതാ ഭവൻ വീട്ടിൽ ( കുമാരനെല്ലൂർ ഭാഗത്ത് ഇപ്പോൾ താമസം) സജിത്തിനെ (41) യാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പുതുപ്പള്ളി എള്ളുകാല കളരിക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണവും തിടപ്പള്ളിയിലെ അലമാരക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ താലിയും പൊട്ടും ലോക്കറ്റും ചെയിനും ഉൾപ്പെടെയാണ് ഇയാൾ മോഷ്ടിച്ചത്. ക്ഷേത്രഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഈസ്റ്റ് എസ്.എച്ച്.ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
സജിത്തിനെതിരെ ഏഴുകോൺ, ചാത്തന്നൂർ, കൊട്ടാരക്കര എന്നീ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.