ബിജുമോൻ
Posted On
date_range Updated On
date_range പുകയില ഉൽപന്നവും വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
പാണ്ടിക്കാട്: 248 പാക്കറ്റ് ഹാൻസും മൂന്നര ലിറ്റർ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. ചെമ്പ്രശ്ശേരി മണ്ണാത്തിച്ചോല സ്വദേശി സ്വർഗ മന്ദിരത്തിൽ ബിജു മോനെയാണ് (36) പാണ്ടിക്കാട് പൊലീസ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാണ്ടിക്കാട് പൊലീസ് നടത്തിയ പരിശോധനയിലാണ് ഹാൻസും മൂന്നര ലിറ്റർ വിദേശമദ്യവും കണ്ടെത്തിയത്. സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. റഫീഖിന്റെ നേതൃത്വത്തിൽ എസ്.ഐ അബ്ദുസ്സലാം, എ.എസ്.ഐ അബ്ബാസ്, സി.പി.ഒമാരായ മിർഷാദ് കൊല്ലേരി, കെ. ശശി, സന്ദീപ്, റഷീദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.