മൊബൈൽ മോഷണത്തിന് യുവാവ് പിടിയിൽ

അടൂർ: സ്ഥിരം മോഷ്ടാവായ യുവാവിനെ മൊബൈൽ മോഷണക്കേസിൽ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം വാളത്തുങ്കൽ ചേതന നഗർ 165ൽ ഉണ്ണി നിവാസിൽ ഉണ്ണി മുരുകനാണ് (29) പിടിയിലായത്.

കടമ്പനാട് കാട്ടിത്താംവിള ഉടയൻമുറ്റത്ത് സാമുവൽ യോഹന്നാന്റെ തുവയൂരിലുള്ള ഹോട്ടലിൽ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2.30ന് എത്തിയ മോഷ്ടാവ്, സുഹൃത്തിനെ വിളിക്കാനെന്ന വ്യാജേന ഫോൺ വാങ്ങിയശേഷം കടന്നുകളയുകയായിരുന്നു.

കടമ്പനാടുനിന്നുമാണ് പുലർച്ച കസ്റ്റഡിയിലെടുത്തത്. കഴക്കൂട്ടം സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച ബുള്ളറ്റിലാണ് ഏനാത്തെത്തി ഹോട്ടൽ ഉടമയെ കബളിപ്പിച്ച് മൊബൈലുമായി കടന്നത്. കൊട്ടിയം, കൊല്ലം ഈസ്റ്റ്‌, ഇരവിപുരം, കിളികൊല്ലൂർ, തമ്പാനൂർ തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഉണ്ണി. 

Tags:    
News Summary - Youth arrested for mobile phone theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.