രമേശ്
അഞ്ചൽ: മാതാവിനെ ഉപദ്രവിക്കുന്നത് തടഞ്ഞ യുവാവിനെ മാതൃസഹോദരൻ കുത്തിപ്പരിക്കേൽപിച്ചു. ചണ്ണപ്പേട്ട പോത്തൻപാറ താഴെമീൻകുളം രമേഷ് ഭവനിൽ രഞ്ജിത്തിനാണ് (18) കുത്തേറ്റത്. ഇയാളുടെ മാതാവിന്റെ സഹോദരൻ രമേശനെ (47) എരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
മാതാവിനെ ഉപദ്രവിക്കുന്നത് തടഞ്ഞ രഞ്ജിത്തിനെ ഇലക്ട്രിക് വയർ മുറിക്കുന്ന കത്തികൊണ്ട് രമേശൻ കുത്തുകയായിരുന്നു.
ഗുരുതരമായി വയറിന് മുറിവേറ്റ രഞ്ജിത്തിനെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എരൂർ പൊലീസ് പ്രതിയെ പിടികൂടി.
ഇൻസ്പെക്ടർ വിനോദ്, എസ്.ഐ. ശരലാൽ, എ.എസ്.ഐ ശ്രീകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ അജീഷ്, അനിമോൻ, ആദർശ് മോഹൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.