കരീം സേഖ്
പട്ടാമ്പി: കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ അതിഥി തൊഴിലാളി വീണ്ടും കഞ്ചാവുമായി അറസ്റ്റിൽ. പട്ടാമ്പി നിള ആശുപത്രിക്ക് സമീപം താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി കരീം സേഖിനെയാണ് (39) പട്ടാമ്പി എക്സൈസ് വിഭാഗം അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 661 ഗ്രാം കഞ്ചാവ് പിടികൂടി. ചെറിയ പൊതികളിലായി വിൽപനക്ക് സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിൽ വ്യാപകമായി കഞ്ചാവ് വിൽപന നടത്തുന്നതായി പരാതി ലഭിച്ചിരുന്നു.
ഒരാഴ്ച മുമ്പാണ് ഇവിടെ നടത്തിയ റെയ്ഡിൽ ഇയാൾക്കെതിരെ കേസെടുത്തത്. കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവ് വിൽപന നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അനീഷ് മോഹന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വസന്തകുമാർ, സൽമാൻ റെസാലി, സിവിൽ എക്സൈസ് ഓഫിസർ രാജേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.