Posted On
date_range Updated On
date_range ഡാം സെക്യൂരിറ്റി റൂമിൽനിന്ന് പണം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കട്ടപ്പന: ഇരട്ടയാർ ഡാം സെക്യൂരിറ്റി റൂമിൽ കയറി പണമടങ്ങിയ പഴ്സ് മോഷ്ടിച്ച് രക്ഷപ്പെട്ടയാളെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ഗാർഡ് പി.എ. ഷാജിയുടെ പഴ്സ് മോഷ്ടിച്ച ഈട്ടിത്തോപ്പ് കുറ്റിയാങ്കൽ അഭിലാഷാണ് (36) പിടിയിലായത്.
ഗാർഡ് ഷാജി ഡാമിലെ ലൈറ്റ് തെളിക്കാൻപോയ തക്കംനോക്കിയാണ് റൂമിനുള്ളിൽ കയറി 25,900 രൂപ അടങ്ങിയ പഴ്സ് മോഷ്ടിച്ചത്. ഷാജി തിരിച്ചെത്തിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടത് അറിഞ്ഞത്. തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഡാമിന് പരിസരത്ത് അഭിലാഷിനെ കണ്ടിരുന്നതായി ചിലർ പറഞ്ഞത്.
ഇതേ തുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടത്. അണക്കരയിൽനിന്ന് പ്രതിയെ കസ്റ്റഡയിലെടുക്കുകയായിരുന്നു. കഴിഞ്ഞമാസം 31ന് വൈകീട്ട് അഞ്ചരയോടെയാണ് മോഷണം നടന്നത്. ബാങ്കിൽ അടക്കുവാനായി സൂക്ഷിച്ചതായിരുന്നു പണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.