കാട്ടാക്കട: ലഹരി ഉപയോഗത്തിനിടെ യുവാവ് രണ്ട് സുഹൃത്തുക്കളെ തലക്കടിച്ചുകൊന്നു. മാറനല്ലൂർ സ്വദേശികളായ സന്തോഷ് (40), സജീഷ് (36) എന്നിവരാണ് മരിച്ചത്. സന്തോഷിെൻറ വീട്ടുമുറ്റത്ത് തല പൊട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. മാറനല്ലൂർ മൂലക്കോണം സ്വദേശി അരുൺ രാജ് പ്രകാശ് ഞായറാഴ്ച പുലർച്ച മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതോടെയാണ് ഇരട്ടകൊലപാതകം പുറംലോകം അറിഞ്ഞത്.
കൊല്ലപ്പെട്ട സന്തോഷും സജീഷും പാറമടയിലെ തൊഴിലാളികളും പ്രതി അരുണ്‍ രാജ് ഇലക്ട്രിക്, അലങ്കാര പണികൾ ചെയ്യുന്നയാളുമാണ്. സന്തോഷിെൻറ വീട്ടിൽ ശനിയാഴ്ച രാത്രി മൂവർസംഘം ലഹരി ഉപയോഗിക്കാൻ എത്തിയിരുന്നു. അരുൺ രാജിെൻറ മാതാവിനെ വർഷങ്ങൾക്ക് മുമ്പ് സന്തോഷ് മർദിച്ചതിനെ സംബന്ധിച്ച തർക്കത്തെ തുടർന്ന് സന്തോഷ് കൈവശമുള്ള കത്തി അരുൺരാജിെൻറ കഴുത്തിൽ ചേർത്തുെവച്ചു. സന്തോഷിെൻറ കൈ തട്ടിമാറ്റിയ അരുൺരാജ് അടുത്തുകിടന്ന ജാക്കി ലിവർ ഉപയോഗിച്ച് തലക്കടിച്ചു. തടയാനെത്തിയപ്പോഴാണ് സജീഷിന് അടിയേറ്റത്. ഇരുവരും ബോധരഹിതരായി വീണതോടെ അരുൺരാജ് വീട്ടിലേക്ക് പോയി. ഇരുവരും മരിെച്ചന്ന് ബോധ്യം വന്ന അരുൺരാജ് ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. മദ്യലഹരി മാറിയപ്പോൾ മാറനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മരിച്ച രണ്ടുപേരും നിരവധി കേസുകളിൽ പ്രതികളാണ്. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സന്തോഷിെൻറ ഭാര്യ: ലത. മക്കൾ: സോണി, സോജ. സജീഷും അരുൺരാജും അവിവാഹിതരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.