പരിക്കേറ്റ അബ്ദുൽ അസീബ്
കോട്ടക്കൽ: വിവാഹമോചനം ആവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മലപ്പുറം കോട്ടക്കലിൽ ഭാര്യയുടെ ബന്ധുക്കൾ അറസ്റ്റിൽ.വിവാഹബന്ധം ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നവവരൻ ക്രൂര മർദനത്തിനിരയായത്.കോട്ടക്കൽ ചങ്കുവെട്ടി എടക്കണ്ടൻ അബ്ദുൽ അസീബിനാണ് (30) മർദനമേറ്റത്.
പൊലീസ് ഇൻസ്പെക്ടർ എം.കെ ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ഒതുക്കുങ്ങൽ കിഴക്കേ പറമ്പൻ ഷംസുദ്ദീൻ(45), ബന്ധുക്കളായ ചോലപ്പുറത്ത് മജീദ് (28),ഷഫീഖ് (34), അബ്ദുൾ ജലീൽ (34),ഷഫീറലി (31),മുസ്തഫ (62) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എസ്.ഐ വിവേക്, എ.എസ്.ഐ സുരേന്ദ്രൻ, സി.പി.ഒ മാരായ സൂരജ്, സത്യൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മുഖത്തും വാരിയെല്ലിനും പരിക്കേറ്റ അസീബ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാലുമാസം മുമ്പായിരുന്നു വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.