മണ്ണുമാന്തി യന്ത്രമോഷണം: വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് യുവാവിന് മർദനം

തി​രു​വ​മ്പാ​ടി: മു​ക്കം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന മ​ണ്ണു​മാ​ന്തി​യ​ന്ത്രം മോ​ഷ്ടി​ച്ചെ​ന്ന വാ​ർ​ത്ത വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കൂ​ട​ര​ഞ്ഞി കൂ​മ്പാ​റ​യി​ൽ യു​വാ​വി​ന് മ​ർ​ദ​നം. കി​ഴ​ക്കു​പ​റ​മ്പി​ൽ കെ. ​ഫൈ​സ​ൽ മോ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ കൂ​മ്പാ​റ അ​ങ്ങാ​ടി​യി​ലാ​ണ് സം​ഭ​വം.

ഫൈ​സ​ൽ മോ​ന്റെ പ​രാ​തി​യി​ൽ കൂ​മ്പാ​റ മു​ണ്ട​ൻ​മ​ല കെ.​ആ​ർ. ജ​യേ​ഷ്, മാ​താ​ളി കു​ന്നേ​ൽ മാ​ർ​ട്ടി​ൻ എ​ന്നി​വ​ക്കെ​തി​രെ തി​രു​വ​മ്പാ​ടി പൊ​ലീ​സ് കേ​സെ​ടു​ത്തു. മ​ണ്ണു​മാ​ന്തി യ​ന്ത്ര​മോ​ഷ​ണ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ കു​റ്റാ​രോ​പി​ത​നാ​ണ് കെ.​ആ​ർ. ജ​യേ​ഷ്. അ​തേ​സ​മ​യം, കെ.​ആ​ർ. ജ​യേ​ഷി​ന്റെ പ​രാ​തി​യി​ൽ ഫൈ​സ​ൻ മോ​ന് എ​തി​രെ​യും കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Young man beaten up for sharing Theft news on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.