മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി: നിയമസഭ തെരഞ്ഞെടുപ്പ് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ മാരക രാസലഹരി വസ്തുവായ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിലായി. പുളിക്കല്‍ ആലക്കപ്പറമ്പ് കുടുക്കില്‍ പുറ്റാനിക്കാട് മുഹമ്മദ് മുസ്തഫയാണ് (33) അറസ്റ്റിലായത്.വില്‍പനക്കായി സൂക്ഷിച്ച 5.539 ഗ്രാം മെത്താംഫിറ്റമിനും 4800 രൂപയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു.കൊണ്ടോട്ടി, പാണ്ടിക്കാട് ഭാഗത്ത് മലപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എം. ശൈലേഷിന്റെ നേതൃത്വത്തില്‍ മലപ്പുറം എക്‌സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ലഹരിവേട്ട.
കൊണ്ടോട്ടി, കരിപ്പൂര്‍ വിമാനത്താവള പരിസരം, എടവണ്ണപ്പാറ ഭാഗങ്ങളില്‍ യുവാക്കളെ കേന്ദ്രീകരിച്ച് വ്യാപകമായി രാസലഹരി വില്‍പന നടത്തിവരുന്നയാളാണ് മുസ്തഫയെന്നും ഇയാളുടെ കൂട്ടാളികളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിയെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി. ദിനേശന്‍, ടി. സന്തോഷ്, മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് പ്രിവന്റിവ് ഓഫിസര്‍ പ്രമോദ് ദാസ്, ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ എന്‍. രഞ്ജിത്ത്, സി.ഇ.ഒമാരായ ഷംസുദ്ദീന്‍, ഹാഷിര്‍, സില്ല എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.