സാദിഖ്
വടകര: ബാഗിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവിനെ ചോമ്പാല പൊലീസ് പിടികൂടി. കാസർകോട് കുമ്പള സ്വദേശി കോഴിപ്പാടി കടപ്പുറത്തെ ഷഫീന മൻസിലിൽ സാദിഖിനെയാണ് (30) രണ്ടു കിലോ 125 ഗ്രാം കഞ്ചാവുമായി ഞായറാഴ്ച പുലർച്ചെ നാലിന് മുക്കാളി ബസ് സ്റ്റോപ്പിനടുത്തുനിന്നു പിടികൂടിയത്.
പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ഇയാളുടെ ബാഗ് പരിശോധനക്കിടയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനിൽ ആന്ധ്രയിൽനിന്ന് ചില്ലറ വിൽപനക്കായി ചോമ്പാല ഹാർബറിലേക്ക് കൊണ്ടുവന്നതാണെന്ന് പൊലീസ് പറഞ്ഞു.
ചോമ്പാൽ മേഖലയിൽ ലഹരിവിൽപന വർധിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ചോമ്പാല എസ്.ഐ വാസുദേവൻ, െക്രെം സ്ക്വാഡ് എസ്.ഐ കെ.പി. രാജീവൻ, സീനിയർ സി.പി.ഒമാരായ വി.വി. ഷാജി, എസ്. നിധീഷ് കുമാർ എന്നിവർ പരിശോധനക്കു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.