Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നിലമ്പൂർ: വിൽപനക്കായി ചെറുപാക്കറ്റുകളിൽ സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. നിലമ്പൂർ മണലൊടി സ്വദേശി ചുണ്ടിയാൻമൂച്ചി തൻവീറിനെയാണ് (28) നിലമ്പൂർ പൊലീസും ഡാൻസാഫ് ടീമും ചന്തക്കുന്ന് മൈലാടി പാലത്തിന് സമീപം അറസ്റ്റ് ചെയ്തത്.
12 പാക്കറ്റുകളായി സൂക്ഷിച്ച 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി. മുമ്പും കഞ്ചാവ് കേസിലുൾപ്പെട്ടയാളാണ് തൻവീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.