representation image

കഞ്ചാവുമായി യുവാവ് പിടിയിൽ

വടകര: ട്രെയിനിൽ കടത്തിയ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓർക്കാട്ടേരി കുനിയിൽ പറമ്പത്ത് രൺദീപിനെയാണ് (29) വടകര പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ സജീഷിന്റെ നേതൃത്വത്തിലുള്ള ഡൻസാഫ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

585 ഗ്രാം കഞ്ചാവും പ്രതിയിൽനിന്ന് പിടികൂടി. ഒഡിഷയിൽനിന്ന് കഞ്ചാവുമായി വടകരയിൽ ട്രെയിനിറങ്ങി വരുന്നതിനിടയിലാണ് ഉച്ചക്ക് 12.45ഓടെ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പ്രതിയെ പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Young man arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.