പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ

കാലടി: കറിപൗഡർ വിൽപനക്കെത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കോട്ടയം കങ്ങഴ പത്തനാട് ചെറുവാളിങ്ങൽ വീട്ടിൽ സെറിൻ സജിയാണ്(21) അറസ്റ്റിലായത്.

വീട്ടിൽ വെള്ളം ചോദിച്ചെത്തിയ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. എസ്.ഐ ടി.ബി. ബിബിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Young man arrested for trying to harass a girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.