Posted On
date_range Updated On
date_range വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
പാലാ: ദേവാലയത്തിലേക്ക് പോകുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ.കൊല്ലം കരീപ്ര നെല്ലിമുക്ക് കുഴിമതിക്കാട് ഭാഗത്ത് പീനിയൽ വീട്ടിൽ ഹെയ്ൽ രാജുവാണ് (21) പാലാ പൊലീസിന്‍റെ പിടിയിലായത്. ഞായറാഴ്ച രാവിലെ പള്ളിയിൽ പോകാൻ വീട്ടിൽനിന്നിറങ്ങിയ പാലാ സ്വദേശിനിയായ യുവതിയോട് വീടിനടുത്തുള്ള ഇടവഴിയിൽവെച്ച് പ്രതി ലൈംഗിക അതിക്രമം നടത്തുകയും മാല പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു.
യുവതി ബഹളം വെച്ചതിനെതുടര്‍ന്ന് ഓടിയെത്തിയ ഭർത്താവിനെ പ്രതി കടിച്ച് പരിക്കേൽപിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസിൽ വിവരമറിയിച്ചു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഒ കെ.പി. ടോംസണിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.