Posted On
date_range Updated On
date_range യുവതിയുടെ നഗ്നചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
കറ്റാനം: പ്രണയം നടിച്ച് യുവതിയുടെ നഗ്നചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കറ്റാനം ഇലിപ്പക്കുളം തോട്ടിെൻറ തെക്കതിൽ സജിലേഷിനെയാണ് (24) വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കവർച്ച ശ്രമ കേസുകളിലടക്കം പ്രതിയാണ്. ഇൻസ്പെക്ടർ എം.എം. ഇഗ്നേഷ്യന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജി. ഗോപകുമാർ, സി.പി.ഒമാരായ സജൻ, ലാൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.